അഭിറാം മനോഹർ|
Last Modified ഞായര്‍, 5 സെപ്‌റ്റംബര്‍ 2021 (12:44 IST)
നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുവയസുകാരന്റെ സമ്പർക്കപട്ടിക തയ്യാറാക്കി. തെങ്ങുകയറ്റ തൊഴിലാളിയായ പിതാവും രക്ഷിതാക്കളും അയൽവാസികളുമടക്കം 17 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. കുട്ടിയുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവരാണ് ഇവർ. കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന വാർഡ് അടക്കം നാലു വാർഡുകൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്.
പ്രദേശത്തുള്ള ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്, പാഴൂർ, മുന്നൂര്, ചിറ്റാരിപ്പിലാക്കിൽ എന്നീ ഭാഗങ്ങളിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. കുട്ടിയ്ക്ക് രോഗബാധ എവിടെനിന്നാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.