സംസ്ഥാനത്ത് ഒന്‍പത് ഐടിഐകള്‍ പൂട്ടുന്നു

തിരുവനന്തപുരം| Last Modified ശനി, 28 ജൂണ്‍ 2014 (16:04 IST)
സംസ്ഥാന സര്‍ക്കാരിന്‍റെ തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒന്‍പത് ഐടിഐകള്‍ അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇക്കൊല്ലം മുതല്‍ പുതിയതായി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കേണ്ടെന്ന് ഉത്തരവിലുണ്ടെന്നറിയുന്നു.

കോഴിക്കോട് ജില്ലയിലെ മണിയൂര്‍, എറണാകുളം ജില്ലയിലെ മരട്, റാന്നി, മെഴുവേലി, കായം‍കുളം, തിരുവാര്‍പ്പ്, പെരുവ, വയലാര്‍, പുഴക്കാട്ടിരി എന്നീ സര്‍ക്കാര്‍ ഐ.ടി.ഐ കളാണ്‌ അടച്ചുപൂട്ടുന്നത്.

സാങ്കേതിക വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തന്നെ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത് സ്വകാര്യ ഐ.റ്റി.ഐ കളെ സഹായിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. സ്വന്തമായി ഭൂമിയില്ലെന്ന കാരണത്താലാണ്‌ ഈ ഐടിഐകള്‍ പൂട്ടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :