നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

പാലക്കാട് സ്വദേശിയായ നിമിഷപ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ യമന്‍ പൗരനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

nimisha priya
nimisha priya
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 8 ജൂലൈ 2025 (21:03 IST)
ഈ മാസം 16നെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി. യമനിലെ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവല്‍ ജോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. യമനില്‍ ജോലി ചെയ്യുന്നതിനിടെ യമന്‍ പൗരനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

വധശിക്ഷ റദ്ദാക്കാനുള്ള ശ്രമങ്ങള്‍ മാസങ്ങളായി തുടരുന്നതിനിടയിലാണ് ഉത്തരവ് വരുന്നത്. ജയില്‍ അധികൃതര്‍ക്ക് വധശിഷ സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യമനിലെ പബ്ലിക് പ്രോസിക്യൂട്ടീവ് ഓഫീസില്‍ നിന്നാണ് ഉത്തരവ് ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :