1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nikita nayyar passes away

മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിലെ ബാലതാരം നികിത നയ്യാര്‍ അന്തരിച്ചു

nikhita
nikhita
മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിലെ ബാലതാരം നികിത നയ്യാര്‍ അന്തരിച്ചു. 21 വയസായിരുന്നു. വില്‍സണ്‍സ് ഡിസീസ് എന്ന അപൂര്‍വ്വ രോഗ ബാധയ്ക്ക് ചികിത്സയിലിരിക്കയാണ് മരണം സംഭവിച്ചത്. രോഗം ബാധിച്ച നികിതയ്ക്ക് രണ്ടുതവണ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഒരാഴ്ച മുമ്പാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടന്നത്. 
 
കരളിലും തലച്ചോറിലും വലിയതോതില്‍ ചെമ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് വില്‍സണ്‍സ് ഡിസീസ്. നികിതയുടെ കണ്ണുകള്‍ ദാനം ചെയ്യും. തനിക്കെന്തെങ്കിലും പറ്റിയാല്‍ പറ്റാവുന്ന അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് നികിത പറഞ്ഞിരുന്നു. 
 
ബിഎസ്ഇ സൈക്കോളജി വിദ്യാര്‍ഥിയായിരുന്ന നിഖിത സെന്‍് തെരേസസ് കോളേജ് മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയാണ്. ദുബായിലെ ഫ്‌ലവേഴ്‌സ് എഫ് എമ്മിന്റെ ഭാഗമായിരുന്നു നിഖിത.
അടുത്ത ലേഖനം
കൊവിഡ് പോലൊരു മഹാമാരി നാലു വർഷത്തിനുള്ളിൽ ഇനിയുമുണ്ടാകാം, പ്രവചനവുമായി ബിൽ ഗേറ്റ്സ്