പരപ്പനങ്ങാടി|
jibin|
Last Modified ബുധന്‍, 1 നവംബര്‍ 2017 (14:22 IST)
സ്‌ത്രീകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് കസ്‌റ്റ്ഡിയിലെടുത്ത യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ടുപാടിച്ച സംഭവം വിവാദമാകുന്നു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്റ്റേഷനില്‍ താനൂര്‍
സിഐ അലവിയാണ് പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ട് പാടിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വാര്‍ത്ത പുറത്തറിഞ്ഞത്.
സ്‌റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയതെന്നാണ് വിവരം.
പൊതുസ്ഥലത്ത് സ്ത്രീകളെ പാട്ട് പാടി ശല്യം ചെയ്തതിനാണ് മൂന്ന് യുവാക്കളെ കസ്‌റ്റഡിയിലെടുത്തത്. സ്‌റ്റേഷനില്‍ എത്തിച്ച ഇവരെ അടിവസ്ത്രത്തില്‍ നിര്‍ത്തിച്ച ശേഷം സിഐ പാട്ട് പാടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പരാതി ഇല്ലാത്തതിനെ തുടര്‍ന്ന് യുവാക്കളെ പൊലീസ് വിട്ടയച്ചു.