‘വിവരങ്ങൾ കൈമാറാൻ അന്യഗ്രഹ ജീവികൾ ഭൂമിയിലേക്കെത്തുന്നു': പ്രധാനമന്ത്രിക്ക് അടിയന്തര സന്ദേശം അയച്ചയാളെ കണ്ടെത്തി

‘വിവരങ്ങൾ കൈമാറാൻ അന്യഗ്രഹ ജീവികൾ ഭൂമിയിലേക്കെത്തുന്നു': പ്രധാനമന്ത്രിക്ക് അടിയന്തര സന്ദേശം അയച്ചയാളെ കണ്ടെത്തി

  fake mail , narendra modi , മോദി , ഓഫീസ് , അന്യഗ്രഹ ജീവി
പൂനെ| jibin| Last Updated: വെള്ളി, 28 ഡിസം‌ബര്‍ 2018 (12:56 IST)
അന്യഗ്രഹ ജീവികൾ ഭൂമിയിലേക്കെത്തുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലേക്ക് അടിയന്തര സന്ദേശമയച്ചയാളെ പൊലീസ് കണ്ടെത്തി. മഹാരാഷ്‌ട്ര കൊത്തുർഡ് സ്വദേശിയായാണ് വീടിന് മുന്നിൽ അന്യഗ്രഹ ജീവികളെ കണ്ടുവെന്നും കൂടുതല്‍ ജീവികള്‍ ഉടന്‍ ഭൂമിയില്‍ എത്തുമെന്നും മെയിൽ അയച്ചത്.

അന്വേഷണത്തില്‍ ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. മുമ്പും സമാനമായ പ്രവര്‍ത്തികള്‍ ഇയാള്‍ ചെയ്‌തിരുന്നതായി പൊലീസ് കണ്ടെത്തി.

അന്യഗ്രഹ ജീവികൾ സുപ്രധാന വിവരങ്ങൾ കൈമാറാൻ ഭൂമിയിലേക്ക് എത്തുന്നുവെന്നും തന്റെ വീടിന് മുമ്പില്‍ ഏതാനും ജീവികള്‍ എത്തിയിരുന്നതായുമാണ് ഇയാളുടെ മെയില്‍ സന്ദേശത്തില്‍ ഉണ്ടായിരുന്നത്. വീടിന് പുറത്ത് കാണുന്ന ലൈറ്റുകള്‍ അന്യഗ്രഹ ജീവികള്‍ വന്ന വാഹനമാണെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ഇയാൾക്ക് മാനസികനില നഷ്‌ടമാകുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :