aparna|
Last Modified തിങ്കള്‍, 3 ജൂലൈ 2017 (12:01 IST)
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ വഴികളില്‍ പുരോഗമിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത സംവിധായകനും നടനുമായ നാദിർഷയുടെ വൈകാരിക ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. അന്തരിച്ച നടൻ കലാഭവൻ മണിയെക്കുറച്ചാണ് നാദിർഷയുടെ പോസ്റ്റ്.
‘‘ഞാൻ ഇന്ന് ഒന്നും ഓർക്കാതെ , എന്റെ പ്രിയ സുഹൃത്ത് കലാഭവൻ മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു നോക്കി. അവൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാൻ മുൻപന്തിയിലുണ്ടായിരുന്നേനെ. Miss u da.’’ ഇങ്ങനെയാണ് നാദിർഷ ഫെയ്സ്ബുക്കിൽ കുറിച്ച വരികളള്‍. കേസ് നിര്‍ണായക വഴിത്തിരിവില്‍ എത്തി നില്‍ക്കുമ്പോള്‍ മണിയെ കുറിച്ച് നാദിര്‍ഷ എന്തിനാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത് എന്ന ആലോചനയിലാണ് ആരാധകര്‍ .
അതേ സമയം കേസിൽ പൊലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ ഒരുങ്ങുന്നുവെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയേയും നടന്‍ ദിലീപിനേയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.