പാഞ്ഞുപോകല്ലെ, വാഹന പരിശോധനയിൽ നിർത്തിയില്ലേൽ ലൈസൻസ് പോകും

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (19:04 IST)
വാഹന പരിശോധനയ്ക്കായി അധികൃതർ കൈകാണിക്കുമ്പോൾ നിർത്താതെ പോകുന്ന ഡ്രൈവർമാരുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കാനുള്ള നടപടികളുമായി മോട്ടോർ വാഹനവകുപ്പ്. കൈകാണിച്ചും നിർത്താതെ പോയതിന് 3 മാസത്തിനിടെ പാലക്കാട് ജില്ലയിൽ മാത്രം 4 പേർക്കാണ് ലൈസൻസ് നഷ്ടമായത്. അമിതവേഗത്തിനും ലൈസൻസ് റദ്ദാക്കൽ നടപടി സ്വീകരിക്കും.

ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുക എന്നത് പോലുള്ള നിയമലംഘനങ്ങൾക്കും ലൈസൻസ് റദ്ദാക്കും. ഇത്തരം നിയമലംഘനങ്ങൾക്ക് പിഴയീടാക്കാറാണ് പതിവ്. എന്നാൽ പിഴയടച്ചവർ വീണ്ടും നിയമലംഘനം ആവർത്തിക്കുന്നതായി കണ്ടതിനെ തുടർന്നാണ് ലൈസൻസ് റദ്ദാക്കിതുടങ്ങിയത്. മൂന്ന് മാസത്തിനിടെ ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ ജില്ലയിൽ 52 പേരുടെ ലൈസൻസാണ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കിയത്.ഒരുമാസംമുതല്‍ ഒരുവര്‍ഷത്തിലധികം ലൈസന്‍സ് റദ്ദാക്കപ്പെട്ടവരുമുണ്ട്. റദ്ദാക്കിയശേഷവും വാഹനവുമായി നിരത്തിലിറങ്ങിയാല്‍ ആജീവനാന്തം ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :