മുത്തങ്ങയില്‍ ഒന്നര കോടിയുടെ പാന്‍ മസാല പിടികൂടി

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (19:06 IST)
കര്‍ണ്ണാടക അതിര്‍ത്തിയിലെ മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഒന്നര കോടിരൂപ വില വരുന്ന നിരോധിത പാന്‍മസാല പിടികൂടി. ലോറിയിലാണ് 140 ചാക്കുകളിലായി നിറച്ച് ഇത് കടത്താന്‍ ശ്രമിച്ചത്.

ഇന്ന് രാവിലെ ഒമ്പതു മണിയോടെ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത പാന്‍ മസാല പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട തിരൂര്‍ സ്വദേശിയായ സിറാജുദ്ദീന്‍, കര്‍ണ്ണാടക സ്വാദേശികളായ ധനേഷ് ബജാജ്, പാഷ എന്നിവരെ കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയിലാണ് ഈ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ രഹസ്യമായി വച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :