തളിപ്പറമ്പ്|
jibin|
Last Modified വെള്ളി, 23 ജനുവരി 2015 (12:33 IST)
നാദാപുരത്തിന് അടുത്ത് തൂണേരിയില്‍ മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെ ലീഗ് പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
തളിപ്പറമ്പ് പട്ടുവം അരിയില്‍ വെച്ചാണ് പൊലിസിനു നേരെ ആക്രമണമുണ്ടായത്. തളിപ്പറമ്പ് എസ്ഐ കെജെ വിനോയ് ഉള്‍പെടെ പത്തോളം പൊലീസുകാര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഇവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം പലയിടത്തും ലീഗ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മിക്കയിടങ്ങളിലും പൊലിസ് സുരക്ഷ ശക്തമാക്കി. കൂടുതല്‍ പൊലീസുകാരെ സ്ഥലത്ത് പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു ലീഗ് സംഘം സിപിഎം പ്രവര്‍ത്തകനായ കോടഞ്ചേരി ചെടയന്‍കുഴി ഷിബിനെ (19) വെട്ടിക്കൊന്നത്. സംഘട്ടനത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രംഗിത് (22), പുത്തലത്ത് അഖില്‍ (24), ലിനീഷ് (24) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനീഷ് (30), വിജീഷ് (27) എന്നിവര്‍ക്ക് നിസാര പരിക്കുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.