മൂന്നു വയസുകാരനെ മുക്കിക്കൊന്നു പിതാവ് ജീവനൊടുക്കി

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 9 മാര്‍ച്ച് 2023 (18:56 IST)
തൃശൂർ : മൂന്നു വയസുള്ള സ്വന്തം മകനെ പിതാവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം ചെയ്തു. മാളയ്ക്കടുത്ത് പഞ്ചായത്തിൽ അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപം മടമ്പത്ത് വീട്ടിൽ ബിനോയിയെ (47) വീടിനു പിന്നിലായി തൂങ്ങിമരിച്ച നിലയിലും തൊട്ടടുത്ത് മകൻ അഭിജിത് കൃഷ്ണയുടെ മൃതദേഹം മുക്കിക്കൊന്ന നിലയിലുമാണ് കണ്ടെത്തിയത്.


കഴിഞ്ഞ ദിവസം രാവിലെ ഭാര്യ ഉറക്കമുണർന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവാസിയായിരുന്ന ബിനോയ് ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. ഹൃദ്രോഗിയായ ബിനോയ് പേസ്മേക്കർ ഘടിപ്പിച്ചിരുന്നു. സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങൾ ഇയാളെ ഏറെ അലട്ടിയിരുന്നു എന്നാണു ബന്ധുക്കൾ പറയുന്നത്.

ഇതിനൊപ്പം മകന് സംസാര ശേഷം കുറവാണെന്നു ഡോക്ടർ കണ്ടെത്തിയതും ഏറെ വിഷമമുണ്ടാക്കിയിരുന്നു. ഭാര്യ മിനി, മൂത്തമകൻ അഭിനവ് ഒമ്പതാക്ളാസ് വിദ്യാർത്ഥിയാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :