കണ്ണൂര്‍|
Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (17:10 IST)
യുവതിയെ കുത്തിക്കൊന്ന ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കല്‍ ലൈറ്റ് ഹൌസിനടുത്ത് കൊയിലേരിയ സൌമ്യ എന്ന 22 കാരിയാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് കൊലചെയ്യപ്പെട്ടത്. ഭര്‍ത്താവ് ചീമേനി സ്വദേശി രതീഷ് എന്ന 26 കാരനെ നാട്ടുകാരാണു പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
പ്രസവ ശുശ്രൂഷയ്ക്ക് ശേഷം
ഭര്‍ത്താവിന്‍റെ വീട്ടിലെത്തിയ സൌമ്യ - രതീഷ് ദമ്പതികള്‍ക്ക് 40 ദിവസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സൌമ്യ വീട്ടിലെത്തിയത്. ഇതറിഞ്ഞ് എത്തിയ രതീഷ് വഴക്കുകൂടുകയും തുടര്‍ന്ന് കത്തികൊണ്ട് സൌമ്യയെ കുത്തുകയുമായിരുന്നു.
സൌമ്യയെ രക്ഷിക്കാന്‍ ശ്രമിച്ച ബന്ധുവിനും കുത്തേറ്റു. കുത്തേറ്റ സൌമ്യയെ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.