1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder in malappuram one arrested

മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു: ഒരാള്‍ അറസ്റ്റില്‍

Murder
മലപ്പുറം: മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
 
താനൂര്‍ സ്വദേശി അരയന്റെ പുരക്കല്‍ ആബിദ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം  രാവിലെയായിരുന്നു കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസ എന്ന രജനി(45)യെ തിരൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
 ആബിദും മരിച്ച ഹംസയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. തര്‍ക്കത്തിനിടെ ആബിദ് ഹംസയെ മര്‍ദിച്ചു. മര്‍ദനത്തില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
കടലിൽ കുളിക്കാനിറങ്ങി - തിരയടിയേറ്റ് രണ്ടു പേർക്ക് ദാരുണാന്ത്യം