നെയ്യാറ്റിന്‍കര|
webdunia|
Last Modified ശനി, 10 മെയ് 2014 (15:11 IST)
മദ്യലഹരിയില്‍ ഭാര്യയെ ഷാളിട്ടു കഴുത്തുമുറുക്ക് കൊന്ന ഭരത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചുരിദാറിന്റെ ഷാള്‍ കൊണ്ട് കഴുത്തുമുറിക്ക് ശ്വാസം മുട്ടിച്ചാണു പ്രതിയായ മാറനല്ലൂര്‍ മേലാരിയോട് കാവിന് പുറത്ത് താമസിക്കുന്ന മഞ്ജു എന്നു വിളിപ്പേരുള്ള യേശുബാലന് (35) സ്വന്തം ഭാര്യ ആന്‍സി (26) യെ വധിച്ചത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവമുണ്ടായത്.
മദ്യലഹരിയില്‍ ഷാളിട്ടു കഴുത്തുമുറിക്കിയപ്പോള് ഭാര്യ പിടഞ്ഞുതാഴെവീണെങ്കിലും മരിച്ച കാര്യം അറിയാതെ യേശുബാലന് ഉറങ്ങാന്‍പോയി. വെളുപ്പിനു എണീറ്റപ്പോഴാണ് താന്‍ ഭാര്യയെ വധിച്ച കാര്യം മനസ്സിലാക്കിയത്. ഭാര്യ മരിച്ച വിവരം മനസ്സിലാക്കിയ പ്രതി ഉടന്‍ തന്നെ ബസില്‍ നെയ്യാറ്റിന്കരപൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
തുടര്‍ന്ന് നെയ്യാറ്റിന്‍കര പൊലീസ് സംഭവം നടന്ന സ്ഥലപരിധി വരുന്ന മാറനല്ലൂര്‍ പൊലീസിനെയും വിവരമറിയിച്ചു. കാട്ടാക്കട സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
സ്ഥിരം മദ്യപിക്കുന്ന സ്വഭാവമുള്ള യേശുദാസനു കുട്ടികളില്ല. മദ്യപാന ശല്യം കാരണം മുമ്പ് താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഇയാളെ വീട്ടുടമ പുറത്താക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.