കുറ്റിച്ചൂലുകൾക്ക് സീറ്റ് നൽകിയാൽ ജയിക്കില്ലെന്ന് മനസ്സിലായി, പരാതി നൽകിയാൽ അവർക്ക് പ്രമോഷൻ നൽകും; നേതൃത്വത്തിനെതിരെ വിമർശനവുമായി മുരളീധരൻ

വേഗത്തിൽ എഴുന്നേൽക്കാനാകുന്ന വീഴ്ചയല്ല തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉണ്ടായിരിക്കുന്നതെന്ന് മുരളീധരൻ

തിരുവനന്തപുരം| aparna shaji| Last Modified ശനി, 16 ജൂലൈ 2016 (14:12 IST)
കെ പി സി സി നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനവുമായി കെ എം എൽ എ രംഗത്ത്. വേഗത്തിൽ എഴുന്നേൽക്കാവുന്ന വിഴ്ചയല്ല തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സംഭവിച്ചതെന്നും കുറ്റിച്ചൂലുകൾക്ക് സീറ്റ് കൊടുത്താൻ ജയിക്കില്ലെന്ന കാര്യം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മനസിലായെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

സർക്കാരിനെതിരേ സമരം നടത്താൻ നേതൃത്വത്തിന് സംശയമാണ്. ആർക്കെങ്കിലും എതിരേ പരാതി നൽകിയാൽ പ്രമോഷൻ നൽകുന്ന നേതൃത്വമാണ് ഭരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ ഏറ്റെടുത്ത് സമരം നടത്താനോ നടപ്പിലാക്കാനോ പുറത്ത് ആളില്ലാത്ത അവസ്ഥയാണ് കോൺഗ്രസിനുള്ളതെന്നും മുരളീധരൻ വിമർശിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :