കൈയേറ്റം കൂടുതല്‍ ഇടുക്കിയില്‍; വലിയ കൈയേറ്റക്കാരന്‍ സ്പിരിറ്റ് ഇൻ ജീസസ് മേധാവി - റവന്യൂമന്ത്രി

വലിയ കൈയേറ്റക്കാരന്‍ സ്പിരിറ്റ് ഇൻ ജീസസ് മേധാവി - റവന്യൂമന്ത്രി

 E Chandrasekharan , munnar land issue , munnar , niyamasabha , Iduki , pc george , ഇ ചന്ദ്രശേഖരൻ , റവന്യുമന്ത്രി , മുന്നാര്‍ കൈയേറ്റം , സര്‍ക്കാര്‍ , ഇടുക്കി , പിസി ജോർജ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 10 മെയ് 2017 (11:49 IST)
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സർക്കാർ ഭൂമി കൈയേറിയിരിക്കുന്നത് ഇടുക്കിയിലാണെന്ന് റവന്യൂമന്ത്രി നിയമസഭയിൽ. പിസി ജോർജിന്‍റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

ഇടുക്കിയിൽ മാത്രം 110 ഹെക്ടർ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുണ്ട്. സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി സഖറിയാസ് വെളളിക്കുന്നില്‍, സിറില്‍ പി ജേക്കബ് എന്നിവരാണ് ഇടുക്കിയില്‍ സര്‍ക്കാരിന്റെ ഭൂമി ഏറ്റവുമധികം കൈയേറിയിട്ടുള്ളത്. ഇടുക്കിയിലെ കെഡിഎച്ച് വില്ലേജിലാണ് ഏറ്റവുമധികം കൈയേറ്റം നടന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിക്ക് പിന്നില്‍ വയനാട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കൂടുതല്‍ കൈയേറ്റമുളളത്. ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ എട്ടു ഹെക്ടര്‍ വീതവും എറണാകുളത്ത് 31 ഹെക്ടറും കാസര്‍കോട് 22.8 ഹെക്ടറും പാലക്കാട് 11 ഹെക്ടറും ഭൂമി കൈയേറ്റക്കാരുടെ കൈവശമാണെന്നും റവന്യുമന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :