1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mukesh sex Allegation case

പീഡന പരാതിയില്‍ മുകേഷ് എംഎല്‍എ രാജിവയ്ക്കേണ്ടതില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ

Mukesh
പീഡന പരാതിയില്‍ മുകേഷ് എംഎല്‍എ രാജിവയ്ക്കേണ്ടതില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. ഇപ്പോള്‍ ആരോപണം മാത്രമാണ് വന്നിട്ടുള്ളത്. ശിക്ഷിച്ചാല്‍ മാത്രം ജനപ്രതിനിധി രാജി വച്ചാല്‍ മതിയെന്നും ഇത് നിയമസംവിധാനത്തില്‍ പറയുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ലൈംഗികാരോപണം ഉയര്‍ന്നതിനാല്‍ മാത്രം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം.
 
ആലുവ സ്വദേശിനിയായ നടിയാണ് മുകേഷിനെതിരെ പരാതി നല്‍കിയത്. മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുകേഷിനെ ചോദ്യം ചെയ്യുകയും പിന്നാലെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.
അടുത്ത ലേഖനം
ട്രംപിനെ വധിക്കാന്‍ ഇറാന്‍ രഹസ്യപദ്ധതിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്, ലക്ഷ്യമിടുന്നത് യു എസില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍