aparna shaji|
Last Updated:
വ്യാഴം, 26 മെയ് 2016 (10:16 IST)
മോഹനലാലിനെപ്പോലെയുള്ള സുഹൃത്തുക്കളാണ് തന്റെ ഭാഗ്യമെന്ന് നടനും എം എൽ എയുമായ മുകേഷ്. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം മുകേഷ് പങ്കുവെക്കുന്നത്. ലാലിനൊപ്പം ഓട്ടോയിൽ ഇരിക്കുന്ന ചിത്രത്തോടൊപ്പം സൗഹൃദത്തിന്റെ ആഴത്തേയും വിവരിക്കുകയാണ് മുകേഷ്. ചിത്രത്തിൽ ലാൽ യാത്രാക്കാരന്റെ സ്ഥാനത്തും മുകേഷ് ഡ്രൈവറുടെ സീറ്റിലുമാണ് ഇരിക്കുന്നത്.
മുകേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
സൗഹൃദങ്ങൾ തന്റെ weakness ആണെന്ന് ലാൽ പറയുന്നു..ഇതു പോലുള്ള സുഹൃത്തുക്കൾ ഉള്ളതാണ് എന്റെ ഭാഗ്യം..നമ്മുടെ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും പല തരത്തിലുള്ള കൂട്ടുകാർ നമുക്ക് ഉണ്ടാവുന്നു..എന്നാൽ അതിൽ ചിലർ മാത്രം ഏതു അവസ്ഥയിലും ഏതു കാലഘട്ടത്തിലും നമ്മോടു കൂടെ നിൽക്കുന്നു..അങ്ങനെയുള്ള സുഹൃത്തുക്കൾ ഉണ്ടാവുക എന്നത് തികച്ചും ഭാഗ്യം തന്നെയാണ്..
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം