1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mother Throw away Children

നാല് മക്കളുണ്ട്, വളര്‍ത്താന്‍ നിവൃത്തിയില്ല; അമ്മ കുഞ്ഞിനെ കെ.എസ്.ആര്‍.ടി.സി. ബസിനടിയിലേക്ക് വലിച്ചെറിഞ്ഞു

Mother Throw away Children
അമ്മ കുഞ്ഞിനെ കെ.എസ്.ആര്‍.ടി.സി. ബസിനടിയിലേക്ക് വലിച്ചെറിഞ്ഞു. കൊച്ചിയിലാണ് സംഭവം. മഴുവന്നൂര്‍ തട്ടാംമുകളിലാണ് അമ്മ കുട്ടിയെ കെഎസ്ആര്‍ടിസി ബസ്സിനിടയിലേക്കു വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മഴുവന്നൂരില്‍ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ചത്. രാവിലെ 11 മണിക്കാണ് സംഭവം. നാലു മക്കളുണ്ടെന്നാണു പ്രാഥമിക വിവരം. കുഞ്ഞിനെ വളര്‍ത്താന്‍ നിവൃത്തിയില്ലാത്തതിനാലാണ് ചെയ്തതെന്ന് അമ്മ പറയുന്നു. നാട്ടുകാര്‍ അമ്മയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. 
 
അടുത്ത ലേഖനം
വാക്‌സിൻ സർട്ടിഫിക്ക‌റ്റ് ഇനി വാട്‌സ്ആപ്പിൽ ലഭിക്കും, ഈ നമ്പർ സേവ് ചെയ്യാം