അവിഹിതബന്ധം ആരോപിച്ച് മധ്യവയസ്‌കനെ നഗ്നനാക്കി മര്‍ദ്ദിച്ച സംഭവം; അഞ്ച് പേര്‍ അറസ്‌റ്റില്‍

മധ്യവയസ്‌കനെ നഗ്നനാക്കി മര്‍ദ്ദിച്ച സംഭവം; യുവാക്കള്‍ അറസ്‌റ്റില്‍

moral police , attack , azhikode , Salam , arrest , hospital , സലാം , പൊലീസ് അറസ്‌റ്റ് , സദാചാര പൊലീസ് , പീഡനം , ആശുപത്രി , അപകടം
കൊടുങ്ങല്ലൂർ| jibin| Last Updated: ബുധന്‍, 18 ജനുവരി 2017 (20:31 IST)
അവിഹിതബന്ധം ആരോപിച്ച് അഴീക്കോട് മേനോൻ ബസാറിൽ മത്സ്യത്തൊഴിലാളിയെ നഗ്നനാക്കി മര്‍ദ്ദിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ.

മേനോൻ ബസാർ വട്ടപറമ്പിൽ ബാബു, കോതത്ത് സായികുമാർ, തേർപുരക്കൽ മിഖിൽ, ചിക്കു, പേബസാർ സ്വദേശി സിയാദ് എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

അവിഹിതബന്ധം ആരോപിച്ച് ഒരു സംഘമാളുകള്‍ മേനോൻ ബസാർ പള്ളിപ്പറമ്പിൽ സലാമിനെ (47) വൈദ്യുത പോസ്‌റ്റില്‍ കെട്ടിയിട്ടു മര്‍ദ്ദിക്കുകയായിരുന്നു.

സലാമിന്റെ കൈവശമുണ്ടായിരുന്ന മൂവായിരം രൂപയും കൈയിലെ ചെയിനും ഊരിയെടുത്ത അക്രമികള്‍ ഇരുമ്പ് പൈപ്പ് കൊണ്ടും മറ്റു മാരാകായുധങ്ങൾ കൊണ്ടും മര്‍ദ്ദിക്കുകയായിരുന്നു.

ഒരു മണിക്കൂര്‍ നീണ്ട ക്രൂരമായ ആക്രമണത്തില്‍ സലാമിന്റെ പല്ലുകൾ അടിയേറ്റു കൊഴിഞ്ഞു. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്നൊഴുകുന്ന അവസ്ഥയിലായിരുന്നു ഇയാൾ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈൽ ക്യാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :