1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. MN josephine passed away

മുതിർന്ന സിപിഎം നേതാവ് എംസി ജോസഫൈൻ അന്തരിച്ചു

എംസി ജോസഫൈൻ
കണ്ണൂർ: മുതിർന്ന സിപിഎം നേതാവും വനിതാ കമ്മീഷ മുൻ അധ്യക്ഷയുമായ എംസി ജോസഫൈൻ(73) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ കുഴഞ്ഞുവീണ ജോസഫൈന്‍ കണ്ണൂര്‍ എകെജി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു.
 
സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സമിതി അംഗവുമായ ജോസഫൈന്‍ പാര്‍ട്ടിയിലെ സുപ്രധാന നേതാക്കളിൽ ഒരാളായിരുന്നു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു.
 
2017 മെയ് മാസത്തിലാണ് എംസി ജോസഫൈൻ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിതയായത്. എ‌ന്നാൽ പരാതിക്കാരിയോട് മോശമായി പെരുമാറിയതിനെ തുടർന്നുണ്ടായ വിവാദത്തെ തുടർന്ന് 2021 ജൂണിൽ അധ്യക്ഷസ്ഥാനം രാജിവെക്കുകയായിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്ത് വേനൽമഴയായി ലഭിച്ചത് 81 ശതമാനം അധികം മഴ