ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റ എം എം മ​ണി​യു​ടെ ഇളയസ​ഹോ​ദ​ര​ൻ എം എം സ​ന​ക​ൻ അ​ന്ത​രി​ച്ചു

മ​ന്ത്രി എം​എം മ​ണി​യു​ടെ സഹോദരന്‍ എംഎം സ​ന​ക​ൻ അ​ന്ത​രി​ച്ചു

കോ​ട്ട​യം| സജിത്ത്| Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (09:01 IST)
മ​ന്ത്രി എം എം. മ​ണി​യു​ടെ ഇ​ള​യ​എം എം സ​ന​ക​ൻ(56) അ​ന്ത​രി​ച്ചു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റതിനെ തുടര്‍ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സനകൻ ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന് മണിയോടെയാണ് അന്തരിച്ചത്. മൃ​ത​ദേ​ഹം ആശുപത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ര​ണ്ടു ദി​വ​സം മു​മ്പ് പ​ത്താം​മൈ​ലി​ല്‍ നി​ന്ന് കു​ഞ്ചി​ത്ത​ണ്ണി​യി​ലേ​ക്ക് വ​രുന്ന വഴി സ​ന​ക​നും ഭാ​ര്യ​യും അ​ടി​മാ​ലി​യിലെ ഒ​രു ചാ​യ​ക്ക​ട​യി​ല്‍ ക​യ​റിയിരുന്നു. ചാ‍യ കുടിച്ച ശേഷം പു​റ​ത്തേക്കിറ​ങ്ങി​യ സ​ന​ക​നെ പി​ന്നീ​ട് കാ​ണാ​താ​വുകയായിരുന്നു. പരിസരപ്രദേശങ്ങളിലെല്ലാം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും സനകനെ ക​ണ്ടെ​ത്താന്‍ കഴിഞ്ഞില്ല.

ശ​നി​യാ​ഴ്ച രാ​ത്രിയോടെ വെ​ള്ള​ത്തൂ​വ​ലി​ന് സ​മീപത്തുള്ള കു​ത്തു​പാ​റ​യിലെ വ​ഴി​യ​രു​കിലാണ് അ​ബോ​ധാ​വ​സ്ഥ​യില്‍ കിടക്കുന്ന സനകനെ നാട്ടുകാര്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഉടന്‍ തന്നെ അദ്ദേഹത്തെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പി​ന്നീ​ടാണ് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :