1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Two cpm TVM Leaders tested positive for covid

സിപിഎം സംസ്ഥാന പ്രതിനിധികൾക്ക് കൊവിഡ്: ഐബി സതീഷ്‌ എംഎൽഎയ്ക്കും ഇ‌ജി മോഹനനും കൊവിഡ്

സിപിഎം
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐ ബി സതീഷ് എംഎൽഎ, ഇ ജി മോഹനനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ്  വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും കളക്‌ടർ നിരോധിച്ചിരുന്നു.
 
അതേസമയം സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തുടരുകയാണ്. നാളത്തെ പൊതുസമ്മേളനം മാത്രമാണ് ഓൺലൈനാക്കിയത്. ജില്ലാ സമ്മേളനത്തിൽ മന്ത്രി ഓഫീസുകള്‍ക്ക് എതിരെയും മന്ത്രിമാർക്ക് എതിരെയും രൂക്ഷമായ വിമർശനമാണ് പ്രതിനിധികൾ ഉയർത്തിയത്.
 
അടുത്ത ലേഖനം
ദിവസ വരുമാനം 6 കോടി രൂപ, ആകെ ദൂരം 530.6 കിലോമീറ്റർ, 20 മിനിറ്റ് ഇടവേളയിൽ പ്രതിദിനം 37 സർവീസ്: സിൽവർ ലൈൻ ഡിപിആർ പുറത്ത്