മാപ്പ് വിവാദത്തില്‍ കളക്‌ടര്‍ക്കെതിരെ പരാതിയുമായി എംപി; ഫേസ്‌ബുക്കില്‍ പോസ്റ്റിട്ട് അപമാനിച്ചെന്ന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ എം പി

മാപ്പ് വിവാദത്തില്‍ കളക്‌ടര്‍ക്കെതിരെ പരാതിയുമായി എംപി; ഫേസ്‌ബുക്കില്‍ പോസ്റ്റിട്ട് അപമാനിച്ചെന്ന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ എം പി

കോഴിക്കോട്| JOYS JOY| Last Modified ശനി, 2 ജൂലൈ 2016 (17:01 IST)
ജില്ല കളക്‌ടര്‍ക്കെതിരെ പരാതിയുമായി കോഴിക്കോട് എംപി എം കെ രാഘവന്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കണ്ടു. താന്‍ രേഖാമൂലം ചോദിച്ച ചോദ്യങ്ങള്‍ക്ക് കളക്‌ടര്‍ മറുപടി നല്കിയില്ലെന്നും തന്നെ അപമാനിച്ചെന്നും മുഖ്യമന്ത്രിയെ അറിയിച്ചതായി എം പി തന്നെയാണ് പറഞ്ഞത്. ജനപ്രതിനിധികളെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കിയതായും എം പി പറഞ്ഞു.

എം പിയുടെ ഫണ്ടില്‍ നിന്നുള്ള നിര്‍മ്മാണപ്രവൃത്തികളുടെ ബില്ലുകള്‍ പാസാക്കുന്നത് കളക്‌ടര്‍ അകാരണമായി വൈകിപ്പിക്കുന്നുവെന്ന് എം കെ രാഘവന്‍ പറഞ്ഞിരുന്നു. ഇതാണ് കളക്‌ടറും എം പിയും തമ്മിലുള്ള പരസ്യപോരിന് കാരണമായത്. ബില്ലുകള്‍ പാസാക്കാന്‍ വൈകിയെന്ന് പറഞ്ഞ് എം പി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് മറുപടിയായി പറഞ്ഞതോടെ കളക്‌ടര്‍ മാപ്പു പറയണമെന്നായി കളക്‌ടര്‍.

എന്നാല്‍, മാപ്പു പറയണമെന്ന എം പിയുടെ ആവശ്യത്തോട് തന്റെ ഫേസ്‌ബുക്കില്‍ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്താണ് കളക്ടര്‍ മറുപടി നല്കിയത്. സോഷ്യല്‍ മീഡിയയിലെ ഈ ആക്ഷേപത്തിന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് പരാതി നല്കുമെന്ന് രാഘവന്‍ പറഞ്ഞു. ഇതിനു മറുപടിയായി ‘ബുള്‍സ് ഐ’ ചിത്രം കളക്‌ടര്‍ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു എം പി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :