മുൻ അഡ്വക്കറ്റ് ജനറൽ എം കെ ദാമോദരൻ അന്തരിച്ചു

അഡ്വ എംകെ ദാമോദരന്‍ അന്തരിച്ചു

mk damodaran,	lawyer,	advocate,	obit,	pinarayi vijayan,	lavalin case,	high court,	advocate general,	എംകെ ദാമോദരന്‍,	അഭിഭാഷകന്‍,	പിണറായി വിജയന്‍,	സിപിഎം, ലാവലിന്‍ കേസ്,	ഹൈക്കോടതി
കൊച്ചി| സജിത്ത്| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2017 (15:39 IST)
പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരന്‍(70) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിൽസയിലായിരിക്കവെയാണ് മരണം. അഡ്വക്കറ്റ് ജനറലായിരുന്ന എംകെ ദാദോരന്‍ കേരളത്തിലെ ഏറ്റവും പ്രമുഖരായ അഭിഭാഷകരില്‍ ഒരാളായിരുന്നു. വിവാദമായ ഏറെ കേസുകളില്‍ അദ്ദേഹം ഹാജരായിട്ടുണ്ട്.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം എംകെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. എന്നാല്‍ ഇത് വലിയ വിവാദം സൃഷ്ടിച്ചതോടെ ദാമോദരന്‍ തന്നെ അതില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. സിപിഎമ്മിനോട് വളരെ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തികൂടിയായിരുന്നു അദ്ദേഹം.

ഏറെ വിവാദമായ ലാവലിന്‍ കേസില്‍ പിണറായി വിജയന് വേണ്ടി ഹൈക്കോടതിയില്‍ അദ്ദേഹം ഹാജരായിട്ടുണ്ട്. കൂടാതെ സാന്തിയാഗോ മാര്‍ട്ടിന്‍ കേസിലും പ്രതിഭാഗത്തിന് വേണ്ടി എം കെ ദാമോദരനായിരുന്നു ഹാജരായിരുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :