എട്ടുവയസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു; സംഭവം കോട്ടയത്ത്; അറസ്റ്റ്

സ്‌കൂൾ അധികൃതരുടെ പരാതിയിൽ പനമറ്റം സ്വദേശിയാണ് അറസ്റ്റിലായത്.

തുമ്പി ഏബ്രഹാം| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2019 (09:55 IST)
പൊൻകുന്നത്ത് എട്ടു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. സ്‌കൂൾ അധികൃതരുടെ പരാതിയിൽ പനമറ്റം സ്വദേശിയാണ് അറസ്റ്റിലായത്.

രണ്ടാനച്ഛൻ നാളുകളായി പീഡിപ്പിക്കുകയാണെന്ന് കുട്ടി സഹപാഠികളോടാണ് ആദ്യം പറഞ്ഞത്. തുടർന്ന് സഹപാഠികൾ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിൽ ഒരു വർഷത്തോളമായി പീഡനം തുടരുന്നതായി വ്യക്തമായി. തുടർന്നാണ് സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :