1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Minor girl was assaulted in cherthala

ട്യൂഷൻ കഴിഞ്ഞ് മടങ്ങവേ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി പീഡിപ്പിക്കാൻ ശ്രമം; ചേർത്തലയിൽ അഞ്ച് പേർ അറസ്റ്റിൽ

ഇന്നലെ ഉച്ചയ്ക്ക് പെണ്‍കുട്ടി കൂട്ടുകാരിക്കൊപ്പം ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ പള്ളിപ്പുറം കളത്തില്‍ ക്ഷേത്രത്തിന് സമീപം പ്രതികള്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Cherthala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ ചേർത്തലയിൽ പോക്‌സോ നിയമപ്രകാരം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പള്ളിപ്പുറം പഞ്ചായത്തില്‍ ചെറുപുഴ വെളി ഉണ്ണി എന്ന സുജിത്ത്, മൂലംകുഴിവെളി വൈശാഖ് ബാബു, കുന്നത്തുവെളി കണ്ണന്‍ എന്ന രാജേഷ്, നികര്‍ത്തില്‍ രതീഷ്, പതിയാമൂല ലിജിന്‍ ജോണ്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
ഇന്നലെ ഉച്ചയ്ക്ക് പെണ്‍കുട്ടി കൂട്ടുകാരിക്കൊപ്പം ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ പള്ളിപ്പുറം കളത്തില്‍ ക്ഷേത്രത്തിന് സമീപം പ്രതികള്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തുനിന്നും നിന്നും ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അടുത്ത ലേഖനം
കശ്‌മീർ ബിൽ രാജ്യസഭ പാസാക്കി