മന്ത്രിസഭ പുന:സംഘടന: ഉമ്മന്‍ ചാണ്ടി ഡല്‍ഹിയ്ക്ക്

തിരുവന്തപുരം| Last Modified ശനി, 31 മെയ് 2014 (16:24 IST)
പുന:സംഘടനയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഞായറാഴ്ച ഡല്‍ഹിയ്ക്ക് പോകും. പാര്‍ലമെന്റ് തെരഞ്ഞടുപ്പിന്
ശേഷം മന്ത്രിസഭയില്‍ അഴിച്ചു പണി ഉണ്ടാകുമെന്ന് മുമ്പ് തന്നെ മുഖ്യമന്ത്രി പറഞ്ഞതാണ്. കെബി ഗണേഷ്കുമാറിന് തിരികെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന നിലപാടില്‍ മുഖ്യമന്ത്രി ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്.

കൊല്ലം, മാവേലിക്കര പാര്‍ലമെന്റ് സീറ്റിലെ വിജയത്തിന് കേരള കോണ്‍ഗ്രസ് ബി നിര്‍ണായക പങ്ക് വഹിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് തന്നെ കെപിസിസി യോഗത്തില്‍ പറഞ്ഞതാണ്. ഗണേഷിനെ മന്ത്രിയാക്കണമെന്ന ആവശ്യവും കൊടിക്കുന്നില്‍ മുന്നോട്ടു വച്ചിരുന്നു. ഈ അഭിപ്രായത്തോട് ഐ വിഭാഗത്തിന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും എതിര്‍പ്പാണ്. എന്നാല്‍ പ്രതികൂല സാഹചര്യത്തിലും ലോക്സഭ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് 12 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത് മന്ത്രിസഭ അഴിച്ചു പണിയ്ക്ക് മുഖ്യമന്ത്രിയ്ക്ക് ധൈര്യം നല്‍കുന്നുണ്ട്.

അടുത്ത രണ്ടു വര്‍ഷം മികച്ച ഭരണം കാഴ്ച വയ്ക്കുകയും മന്ത്രിസഭയ്ക്ക് കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നതിനും മാറ്റം അനിവാര്യമാണെന്ന വാദമാണ് മുഖ്യമന്ത്രി നിരത്തുന്നത്. ഇതിന് ഹൈക്കമാന്റിന്റെ അനുമതി നേടിയെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്‌ഷ്യം. അനുമതി ലഭിച്ചാല്‍ ഘടകകക്ഷികളെ കൂട്ടുപിടിച്ച് കാര്യം സാധിക്കാമെന്ന കണക്കുകൂട്ടലാണ് മുഖ്യമന്ത്രിയ്ക്കുള്ളത്. ഗണേഷിന് മന്ത്രിയാക്കുന്ന കാര്യത്തില്‍ ഘടകകക്ഷികള്‍ക്കെല്ലാം സമ്മതമാണ്.

ലീഗ് ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ ഗണേഷിനെ മന്ത്രിയാക്കണമെന്ന ആവശ്യത്തോട് പൂര്‍ണമായും യോജിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം മനസിലാക്കി തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങള്‍ നിയമസഭ സമ്മേളനം അടുത്ത മാസം ഓമ്പതിന് ആരംഭിക്കുകയാണ്. ഇതിന് മുമ്പ് ഒരു തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തില്‍ തന്നെ ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ മന്ത്രിസഭയില്‍ ഐ ഗ്രൂപ്പിനാണ് മേല്‍ക്കൈ. ആഭ്യന്തരം, വിജിലന്‍സ്, റവന്യൂ, ആരോഗ്യം തുടങ്ങിയ പ്രധാ വകുപ്പുകളെല്ലാം ഐയുടെ കൈയിലാണ്.

ഐ ഗ്രൂപ്പില്‍ ിന്നുള്ള ഒരു മന്ത്രിയെ ഒഴിവാക്കിയാണ് ഗണേഷി മന്ത്രിയാക്കാന്‍ ഉദ്ദേശിക്കുന്നത്. സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍, ടൂറിസം മന്ത്രി എ.പി അില്‍കുമാര്‍, ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ എന്നിവരില്‍ ഒരാളെ ഒഴിവാക്കി ഗണേഷി മന്ത്രിയാക്കാമെന്നാണ് മുഖ്യമന്ത്രി കണക്കു കൂട്ടുന്നത്. ഗണേഷി ഉള്‍പ്പെടുത്തുന്നതിാപ്പം പുതുതായി ഒന്നു രണ്ടുപേരെ കൂടി ഉള്‍പ്പെടുത്തണമെന്ന ിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. കഴിവു തെളിയിക്കാത്തവരെ മാറ്റി കെ മുരളീധരന്‍, വി.ഡി. സതീശന്‍, ടി.എന്‍ പ്രതാപന്‍ എന്നിവരെ മന്ത്രിയാക്കണമെന്ന അഭിപ്രായവുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :