ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ഗസ്റ്റ് ഹൗസില്‍ തലകറങ്ങിവീണു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (18:44 IST)
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഗസ്റ്റ് ഹൗസില്‍ തലകറങ്ങിവീണു. കാസര്‍കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലാണ് തലകറങ്ങിവീണത്. ഉടന്‍ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. കണ്ണൂരില്‍ മന്ത്രിയുടെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നും അറിയാന്‍ സാധിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :