തിരുവനന്തപുരം|
JOYS JOY|
Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (17:33 IST)
മിനായില്‍ മലയാളി തീര്‍ത്ഥാടകര്‍ സുരക്ഷിതരെന്ന് ആഭ്യന്തരമന്ത്രി രമേശ്
ചെന്നിത്തലയും പ്രവാസികാര്യമന്ത്രി കെ സി ജോസഫും. മിനായില്‍ തിക്കിലും തിരക്കിലും പെട്ട് 453 പേര്‍ മരിച്ചിരുന്നു. ഇതില്‍ 13 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. അതേസമയം, മലയാളികള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെയും പ്രവാസികാര്യമന്ത്രിയുടെയും വിശദീകരണം.
സൌദി സമയം 11 മണിയോടെയായിരുന്നു അപകടം. സംഭവത്തെക്കുറിച്ച് അല്‍ അറേബ്യ ചാനലാണ് വാര്‍ത്ത ആദ്യം പുറത്തു വിട്ടത്. സംഭവത്തെക്കുറിച്ച് സൌദി രാജാവ് അന്വേഷണം പ്രഖ്യാപിച്ചു.
ഈ ഹജ്ജ് കാലത്തിനിടെ നടക്കുന്ന രണ്ടാമത്തെ ദുരന്തമാണ് ഇത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പര്‍ - 00966125458000.