1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Milma milk new price

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; പുതിയ വില വിവരം ഇങ്ങനെ

ടോണ്‍ഡ് മില്‍ക്ക് 500 മില്ലി ലിറ്റര്‍ (ഇളം നീല പായ്ക്കറ്റ്) പുതിയ വില 25 രൂപ (പഴയ വില 22 രൂപ)

Milma milk new price
മില്‍മ പാല്‍ വിലവര്‍ധന നാളെമുതല്‍ പ്രാബല്യത്തിലാകും. ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. ആവശ്യക്കാര്‍ കൂടുതലുള്ള നീല കവര്‍ ടോണ്‍ഡ് പാലിന് ലിറ്ററിന് 52 രൂപയായിരിക്കും നാളെ മുതല്‍ വില. തൈരിനും നാളെ മുതല്‍ വില കൂടും. 
 
ടോണ്‍ഡ് മില്‍ക്ക് 500 മില്ലി ലിറ്റര്‍ (ഇളം നീല പായ്ക്കറ്റ്) പുതിയ വില 25 രൂപ (പഴയ വില 22 രൂപ)
 
ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (കടുംനീല പായ്ക്കറ്റ്) പുതിയ വില 26 രൂപ (പഴയ വില 23 രൂപ) 
 
കൗ മില്‍ക് (പശുവിന്‍ പാല്‍) പുതിയ വില 28 രൂപ (പഴയ വില 25 രൂപ) 
 
ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 525 മില്ലിലിറ്റര്‍ (വെള്ള പായ്ക്കറ്റ്) പുതിയ വില 28 രൂപ (പഴയ വില 25 രൂപ) 
 
അടുത്ത ലേഖനം
റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കുന്നതിന് 42 കോടി രൂപ അനുവദിച്ചു