കൊച്ചി|
jibin|
Last Modified വ്യാഴം, 1 മാര്‍ച്ച് 2018 (12:32 IST)
മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ഡയറക്ടറൽ ഓഫ് പ്രോസിക്യൂഷനോട് (ഡിജിപി) ഹാജരാകണമെന്ന് ഹൈക്കോടതി.
കേസുമായി എത്തിയ ഉദ്യോഗഗസ്ഥന് കേസ് സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പോലും അറിയില്ലെന്ന് വ്യക്തമായതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അഭിഭാഷകര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്.
കേസ് സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ അറിയാത്തവരെയാണ് കോടതിയിലയച്ചതെന്ന് വ്യക്തമാക്കിയ കോടതി കേസിൽ എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ കേസിന്റെ വിശദാംശങ്ങൾ പഠിച്ച് അറിയിക്കണമെന്നും ഉത്തരവിട്ടു.
കേസ് ഡയറി വാങ്ങിവച്ച കോടതി കേസിലെ മുഴുവൻ രേഖകളും ഹാജരാക്കണമെന്നും ഉത്തരവിട്ടു.
കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
മൈക്രോഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് കോടതി നടപടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി അടക്കമുള്ള എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ നല്കിയ കേസ് പരിഗണിക്കവേയാണ് കോടതി നിരീക്ഷണം.
കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിഎസ് അച്യുതാനന്ദൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു വിജിലൻസ് അന്വേഷണമാരംഭിച്ചത്. വ്യാജരേഖകൾ ചമച്ച് 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണത്തിലാണ് വിജിലൻസ് കേസ്.