Sumeesh|
Last Modified വ്യാഴം, 2 ഓഗസ്റ്റ് 2018 (16:23 IST)
തിവനന്തപുരം: ഡി സി ബുക്ക്സ് പുറത്തിരക്കിയ എസ് ഹരീഷിന്റെ നോവൽ
മീഷ കത്തിച്ച് പ്രതിഷേധിച്ച ബി ജെ പി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കൻഡോൺമെന്റ് പൊലീസാണ് ബി ജെ പി പ്രവർത്തകർക്കെതിരെ കേസെടുത്തത്.
തിരുവനന്തപുരം സ്റ്റാച്യുവിലെ ഡി സി ബുക്സിന്റെ ഓഫീസിനു മുന്നിൽ വച്ചാണ് നാല് ബി ജെ പി പ്രവർത്തകർ ചേർന്ന് മീഷ കത്തിച്ചത്. ഇതേ തുടർന്ന് ഡി സി ബുക്സ് നൽകിയ പരാതിയിലാണ് ബി ജെ പി പ്രവർത്തകർക്കെതിരെ കേസെടുത്തത്.
സംഘപരിവാറിൽ നിന്നും ഭീഷണി നേരിട്ടതിനെ തുടർന്ന് മാതൃഭൂമി വാരികയിൽ പ്രസിദ്ധികരിച്ചതിഒരുന്ന മീഷ എസ് ഹരീഷ് പിൻവലിച്ചിരുന്നു. പിന്നീട് ഡി സി ബുക്ക് പുസ്തകം പ്രസിദ്ധീകരിക്കാൻ തിരുമാനിച്ചതിനെ തുടർന്ന് ബുധനാഴ്ചയാണ് മീഷ നോവൽ പുറത്തിറക്കിയത്.