സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരിനെ വെല്ലുവിളിച്ച് മാനേജ്‌മെന്റുകള്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു

സംസ്ഥാനത്തെ സ്വാശ്രയ കൊളേജുകളിലെ മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് മാനേജ്‌മെന്റുകള്‍ സ്വന്തം നിലയ്ക്ക് നീക്കം ആരംഭിച്ചു

thiruvananthapuram, medical admission തിരുവനന്തപുരം, മെഡിക്കല്‍ പ്രവേശനം
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (09:57 IST)
സംസ്ഥാനത്തെ സ്വാശ്രയ കൊളേജുകളിലെ മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് മാനേജ്‌മെന്റുകള്‍ സ്വന്തം നിലയ്ക്ക് നീക്കം ആരംഭിച്ചു. സര്‍ക്കാര്‍ തീരുമാനത്തെ അവഗണിച്ചാണ് മാനേജ്‌മെന്റുകള്‍ പ്രവേശന നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൊളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു തുടങ്ങി.

സ്വാശ്രയ കൊളേജുകളിലെ മെഡിക്കല്‍ പ്രവേശനം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തിലാണ് മാനേജ്‌മെന്റുകള്‍ ഈ നീക്കം നടത്തിയിരിക്കുന്നത്. പ്രവേശന നടപടിക്രമങ്ങള്‍ വിശദീകരിച്ച് മാനേജ്‌മെന്റുകള്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയും ചെയ്തിട്ടുണ്ട്. അംഗീകാരം ഇല്ലാത്ത പ്രോസ്‌പെക്ടസുമായാണ് എംഇഎസ്, ഗോകുലം, മലബാര്‍, ഒറ്റപ്പാലം കോളേജുകള്‍ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട പരസ്യം നല്‍കിയിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :