പാല്‍പ്പൊടി പാക്കറ്റുകളില്‍ എംഡിഎംഎ, കൊണ്ടുവന്നത് സിനിമാ നടിമാര്‍ക്കു വേണ്ടിയെന്ന് വെളിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍

പ്രതി മുഹമ്മദ് ഷബീബ് ഒമാനില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ട് മാസം മുന്‍പാണ് ഇയാള്‍ നാട്ടിലെത്തിയത്

MDMA
രേണുക വേണു| Last Modified ചൊവ്വ, 24 ഡിസം‌ബര്‍ 2024 (17:02 IST)
MDMA

കോഴിക്കോട് ബൈപാസിനോടു ചേര്‍ന്നുള്ള ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് 510 ഗ്രാം എംഡിഎംഎ പിടികൂടി. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്.

പ്രതി മുഹമ്മദ് ഷബീബ് ഒമാനില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ട് മാസം മുന്‍പാണ് ഇയാള്‍ നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദേശപ്രകാരം എംഡിഎംഎ വിദേശത്തുനിന്ന് എത്തിച്ചത്. ഒമാനില്‍നിന്നു പാല്‍പ്പൊടി പാക്കറ്റുകളിലാക്കി ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുകയായിരുന്നു. തുടര്‍ന്ന് ഷബീബിന് കൈമാറി. ലഹരിമരുന്ന് സിനിമാ നടിമാര്‍ക്കു വേണ്ടിയാണ് കൊണ്ടുവന്നതെന്നാണ് പ്രതിയുടെ മൊഴി.

ഹോട്ടലിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എംഡിഎംഎ കൈപ്പറ്റാന്‍ രണ്ട് സിനിമാ നടിമാര്‍ എറണാകുളത്തു നിന്ന് എത്തുമെന്നും അത് അവര്‍ക്ക് കൈമാറുകയായിരുന്നു ലക്ഷ്യമെന്നും പ്രതി പൊലീസിനോടു പറഞ്ഞു. ആര്‍ക്കു വേണ്ടിയാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് വിശദമായി അന്വേഷിക്കും. നടിമാര്‍ ആരൊക്കെയാണെന്ന് ഷബീബിനു അറിവുണ്ടായിരുന്നില്ലെന്നാണ് പൊലീസും കരുതുന്നത്. കൊണ്ടോട്ടി ഡിവൈഎസ്പിയും സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രതിയെ ചോദ്യം ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ
അടുത്ത ആഴ്ച മുതല്‍ 1600 രൂപാ ലഭിക്കും. നിലവില്‍ മൂന്ന് ഗഡു ക്ഷേമ പെന്‍ഷനായിരുന്നു ...

നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രയേലിന് കൈമാറി ഹമാസ്; ...

നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രയേലിന് കൈമാറി ഹമാസ്; രണ്ടുമൃതദേഹങ്ങള്‍ കുട്ടികളുടേത്
നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രയേലിന് കൈമാറി ഹമാസ്. ഇതില്‍ രണ്ട് ബന്ദികളുടെ ...

ലഗേജിന് ഭാരം കൂടുതലാണല്ലോയെന്ന് ഉദ്യോഗസ്ഥന്റെ ചോദ്യം ബോംബ് ...

ലഗേജിന് ഭാരം കൂടുതലാണല്ലോയെന്ന് ഉദ്യോഗസ്ഥന്റെ ചോദ്യം ബോംബ് ആണെന്ന് യാത്രക്കാരന്റെ മറുപടി; നെടുമ്പാശേരിയില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു
ലഗേജിന് ഭാരം കൂടുതലാണല്ലോയെന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ബാഗില്‍ ബോംബാണെന്ന് മറുപടി ...

വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ വച്ച് കറക്കിയതിന് 11 ...

വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ വച്ച് കറക്കിയതിന് 11 വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു; മദ്രസ പ്രിന്‍സിപ്പലിന്റെ മകന്‍ അറസ്റ്റില്‍
വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ വച്ച് കറക്കിയതിന് 11 വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച ...

കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ...

കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പങ്കുവെച്ച സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടി
കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പങ്കുവെച്ച സമൂഹമാധ്യമ ...