AISWARYA|
Last Modified വ്യാഴം, 21 ഡിസംബര്‍ 2017 (13:27 IST)
സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയമാണ് നടി പാര്‍വതി
കസബ എന്ന മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ചത്. കസബ വിവാദത്തില്‍ പാര്‍വതി വളരെ ക്രൂരമായി സോഷ്യല്‍ മീഡിയയില്‍ ആക്രമിയ്ക്കപ്പെടുകയാണ്. വിഷയത്തില്‍ പല പ്രമുഖരും പാര്‍വ്വതിയ്‌ക്കെതിരെ സംസാരിച്ചു. ഇപ്പോഴിതാ റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനുമായ മാത്തുക്കുട്ടിയും രംഗത്ത് വന്നിരിക്കുകയാണ്.
സിനിമയില്‍ സ്ത്രീകളെ അടിയ്ക്കുന്നതും ചീത്ത പറയുന്നതും സ്‌നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിയ്ക്കുന്ന സ്ത്രീസമൂഹമുണ്ട് ഇവിടെ. ഞാനും അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും സമൂഹത്തിനും തെറ്റായ സന്ദേശം നല്‍കുന്ന അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടത് ഒരു സംവിധായകന്റെയും അഭിനേതാവിന്റെയും ഉത്തരവാദിത്വമാണെന്ന് പാര്‍വതി പറഞ്ഞിരുന്നു.
സിനിമ കണ്ടിട്ട് ഇതുവരെ ഒരു പെണ്ണിനെയും ഞാന്‍ പോയി തല്ലിയിട്ടില്ല. ഒരു സിനിമ നമ്മളെ അത്രത്തോളം സ്വാധീനിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം നമുക്കെന്തോ മാനസികമായ പ്രശ്‌നങ്ങളുണ്ടെന്നാണ്. ബാറ്റ്മാനിന്റെ ജോക്കറിനെ കണ്ടിട്ട്, ഞാന്‍ ജോക്കറാണെന്ന് പറഞ്ഞ് ഒരു തിയേറ്ററില്‍ കയറി എല്ലാവരെയും വെടിവച്ചു കൊന്നാല്‍ അയാള്‍ക്ക് തലയ്ക്ക് എന്തോ പ്രശ്‌നമുണ്ടെന്നാണ് അര്‍ത്ഥമെന്നും മാത്തുക്കുട്ടി പറഞ്ഞു.