മനോജ് വധക്കേസ് ആര് അന്വേഷിച്ചാലും പാര്‍ട്ടിക്ക് പ്രശ്‌നമില്ല: സിപിഎം

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (12:29 IST)
കതിരൂര്‍ മനോജ് വധക്കേസ്
ആര് അന്വേഷിച്ചാലും പാര്‍ട്ടിക്ക് പ്രശ്‌നമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം.മനോജ് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല അതിനാല്‍ ആര് കേസ് ആര് അന്വേഷിച്ചാലും പാര്‍ട്ടിക്ക് പ്രശ്‌നമില്ല
കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കി.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐയ്ക്ക് വിട്ടതിനെ സിപിഎം എതിര്‍ത്തിരുന്നു ഇത് വ്യത്യസ്ത സാഹചര്യത്തിലായിരുന്നെന്നും സിപിഎം കേന്ദ്ര നേതാക്കള്‍ പ്രതികരിച്ചു.

കേരളാപൊലിസിന്റെ അന്വേഷണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കേയാണ് ടിപി വധക്കേസ് സിബിഐയ്ക്ക് കൈമാറിയത്. പാര്‍ട്ടി നേതാക്കള്‍ക്ക് ഗൂഡാലോചനയില്‍ പങ്കില്ലെന്ന നിഗമനമായിരുന്നു പൊലിസിന്റെത്. ഈ ഘട്ടത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിട്ടത് നേതാക്കളെ കുടുക്കാനാണെന്ന നിലപാടിലായിരുന്നു സിപിഎം.

കഴിഞ്ഞ ദിവസമാണ് കതിരൂര്‍ കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കൈമാറിയത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :