തിരുവന്തപുരം|
vishnu|
Last Modified ബുധന്‍, 21 ജനുവരി 2015 (09:24 IST)
ബിജു രമേശ് വിജിലന്‍സിന് തെളിവ് നല്‍കട്ടെയെന്ന് ധകാര്യമന്ത്രി കെഎം മാണി. ബാര്‍ വിഷയത്തില്‍ കെഎം മാണിക്ക് കോഴ നല്‍കിയെന്ന് ബാറുടമകള്‍ വെളിപ്പെടുത്തുന്ന ശബ്ദരേഖ ബിജു രമേശ് വിജിലന്‍സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു കെഎം മാണി. തെളിവുകള്‍ നല്‍കുന്നതു നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ എല്‍ഡിഫ് സമരം ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളുവെന്നും ഇതില്‍ അങ്കലാപ്പില്ലെന്നും കെഎം മാണി പറഞ്ഞു. ആര്‍ ബാലകൃഷ്ണപിള്ളയെ യുഡിഎഫില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനോട് അദ്ദേഹം പ്രതികരിച്ചില്ല.