പള്‍സറിന്റെ അഭിഭാഷകന് ചിലതൊക്കെ അറിയാം; കോടതി പൊലീസിന്റെ ആവശ്യം അംഗീകരിച്ചു - നടിയെ അക്രമിച്ച കേസ് മറ്റൊരു ക്ലൈമാക്‍സില്‍

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാൻ അനുവാദം

 Pulsar Sunil , kidnapping actress  , Pulsar , Police case , arrest , sex , car , Suni , prathish chako , court , പൾസർ സുനി , യുവനടി , ഹൈക്കോടതി , പ്രതീഷ് ചാക്കോ , യുവനടി , തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
കൊച്ചി| jibin| Last Modified ചൊവ്വ, 14 മാര്‍ച്ച് 2017 (16:05 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാമെന്നു ഹൈക്കോടതി. രണ്ടുദിവസത്തിനുള്ളിൽ പൊലീസിനു മുന്നിൽ ഹാജരാകണമെന്നാണു അഭിഭാഷകന് കോടതിയിൽനിന്നു ലഭിച്ച നിർദേശം.

നേരത്തെ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിച്ചു വരുത്തിയിരുന്നുവെങ്കിലും അദ്ദേഹം കോടതിയെ സമീപിച്ചു. അഭിഭാഷകനെ ഇങ്ങനെ ചോദ്യം ചെയ്യാൻ പൊലീസിനെ അനുവദിക്കരുതെന്നായിരുന്നു പ്രതീഷ് ചാക്കോയുടെ ആവശ്യം. എന്നാല്‍, കോടതി ഈ ആവശ്യം തള്ളുകയും ചോദ്യം ചെയ്യലിന് വിധേയമാകണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു.

കേസിലെ പ്രധാന തെളിവുകളായ സുനിയുടെ മൊബൈലും സിം കാർഡും കിട്ടിയത് അഭിഭാഷകന്റെ ഓഫിസിൽനിന്നാണ്. സംഭവ ദിവസം സുനി ധരിച്ചിരുന്ന വസ്ത്രങ്ങളും ഇവിടെനിന്നു ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇതേത്തുടർന്നാണ് അഭിഭാഷകനെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :