മലയാളി വിദ്യാര്‍ത്ഥിനിക്ക് ക്രൂരമായ റാഗിങ്; കക്കൂസ് വൃത്തിയാക്കുന്ന ലായനി കുടിപ്പിച്ചു; അന്നനാളം വെന്തുരുകിയ നിലയില്‍ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍; റാഗ് ചെയ്തത് മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍

മലയാളി വിദ്യാര്‍ത്ഥിനിക്ക് ക്രൂരമായ റാഗിങ്; കക്കൂസ് വൃത്തിയാക്കുന്ന ലായനി കുടിപ്പിച്ചു; അന്നനാളം വെന്തുരുകിയ നിലയില്‍ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍; റാഗ് ചെയ്തത് മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍

കോഴിക്കോട്| JOYS JOY| Last Modified ചൊവ്വ, 21 ജൂണ്‍ 2016 (10:23 IST)
കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലുള്ള നഴ്സിങ് കോളജില്‍ മലയാളി വിദ്യാര്‍ത്ഥിനി ക്രൂരമായ റാഗിങിന് ഇരയായി. ക്രൂരമായ റാഗിങിന് വിധേയയായ എടപ്പാള്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് റാഗ് ചെയ്തത്.

റാഗ് ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ കക്കൂസ് വൃത്തിയാക്കുന്ന ലായനി കുടിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അന്നനാളം വെന്തുരുകിയ നിലയിലാണ്. നിലവില്‍ ഓപ്പറേഷന്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ആറുമാസത്തോളം പെണ്‍കുട്ടിക്ക് വെള്ളം കുടിക്കാന്‍ പോലും കഴിയില്ലെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.

അന്നനാളം വെന്തുരുകിയതിനെ തുടര്‍ന്ന് കഴിഞ്ഞ 41 ദിവസമായി വെള്ളം പോലും കുടിക്കാനാകാത്ത അവസ്ഥയിലാണ് പെണ്‍കുട്ടി. അതേസമയം, തന്നെ കറുത്തവള്‍ എന്നു പറഞ്ഞ് സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ അപമാനിച്ചിരുന്നെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.

അതേസമയം, പെണ്‍കുട്ടിക്ക് ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായവും നല്‌കാമെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജിലെ മുഴുവന്‍ ചികിത്സാചിലവും സര്‍ക്കാര്‍ വഹിക്കുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :