ഉപതെരഞ്ഞെടുപ്പില്‍ ലീഗിന് ഭയം; കമല്‍ വന്നാല്‍ സകല നീക്കങ്ങളും തകരുമോ ? - പരാതി കളക്‍ടര്‍ അംഗീകരിച്ചു

കമല്‍ വന്നാല്‍ സകല നീക്കങ്ങളും തകരുമോ ?; ഉപതെരഞ്ഞെടുപ്പില്‍ ലീഗിന് ആവലാതി

  Malappuram re election , re election , Malappuram , IFFK , Kamal , കേരളാ രാജ്യാന്തര ചലച്ചിത്ര മേള , നിലമ്പൂർ , മുസ്‌ലിം ലീഗ് , ഇടതുപക്ഷ സ്ഥാനാർഥി , കമല്‍
മലപ്പുറം| jibin| Last Updated: വ്യാഴം, 16 മാര്‍ച്ച് 2017 (14:04 IST)
കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന മേഖലാ മേള ഉദ്ഘാടനം ചെയ്യുന്നതിൽ നിന്ന് സംവിധായകൻ കമലിനെ മലപ്പുറം ജില്ലാ കളക്‍ടർ വിലക്കി.

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ മുസ്‌ലിം ലീഗ് നൽകിയ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട പരാതി പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്.

വെള്ളിയാഴ്ച വൈകിട്ട് തുടങ്ങുന്ന ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ചലച്ചിത്ര അക്കാദമി ചെയർമാനായ കമലാണ്. എന്നാല്‍, കമൽ മേള ഉദ്ഘാടനം ചെയ്യുന്നത് ചട്ടലംഘനമാകുമെന്നു ചൂണ്ടിക്കാട്ടി മുസ്‍ലിം ലീഗ് നൽകിയ പരാതി കളക്‍ടര്‍ അംഗീകരിക്കുകയായിരുന്നു.

അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ കമൽ ഇടതുപക്ഷ സ്ഥാനാർഥിയാകുമെന്ന പ്രചാരണം ശക്തമാണ്. ഇത് തടയാനാണ് ലീഗ് ഇത്തരത്തിലൊരു പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്. കമല്‍ ഇടതുപക്ഷ അനുഭാവിയും സഹയാത്രികനുമാണെന്ന സന്ദേശം ജനത്തെയും അണികളെയും മനസിലാക്കി കൊടുക്കാനും ഈ പരാതി കൊണ്ട് സാധിക്കുമെന്നും ലീഗ് കരുതുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :