മലപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഒന്നരവയസുകാരന് ഗുരുതര പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 16 ജൂലൈ 2022 (13:24 IST)
മലപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഒന്നര വയസുകാരന് ഗുരുതര പരിക്ക്. പൊന്നാനി തൃക്കാവ് സ്വദേശി ഷബീറിന്റെ മകനാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അഞ്ചോളം നായകള്‍ കടിച്ചു വലിക്കുകയായിരുന്നു.

കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേഹത്ത് ആഴത്തിലുള്ള 22 മുറിവുകളാണ് ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :