സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 4 ജനുവരി 2022 (16:12 IST)
മദ്യ ലഹരിയില്‍ കറോടിച്ച എഎസ്‌ഐ അറസ്റ്റില്‍. മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ എഎസ്‌ഐയും സംഘവുമാണ് അറസ്റ്റിലായത്. മലപ്പുറം പോലിസ് ക്യാമ്പിലെ എഎസ്‌ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ച് വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് എഎസ്‌ഐയെയും സംഘത്തെയും പിടികൂടിയത്.