1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local news

കൊവിഡ് ക്വാറന്റൈനിലിരുന്ന പ്രിന്‍സിപ്പാള്‍ സ്‌കൂളിലെത്തി; സമ്പര്‍ക്കത്തില്‍ വന്ന വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം

Malappuram
കൊവിഡ് ബാധിച്ച് ക്വാറന്റൈനിലിരുന്ന പ്രിന്‍സിപ്പാള്‍ സ്‌കൂളിലെത്തിയതിനെ തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കൂടാതെ ക്വാറന്റൈന്‍ ലംഘിച്ചതിന് പ്രിന്‍സിപ്പാളിനെതിരെ കേസെടുക്കുകയും ചെയ്തു. മലപ്പുറം അരീക്കോട് മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അഹമ്മദ് സവാദിനെതിരെയാണ് പെലീസ് കേസെടുത്തത്.
 
നേരത്തേ അഹമ്മദ് സവാദിനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡി മൂലം ഇവരുടെ ഒരു കുടുംബാംഗം മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ് വർധന