അനുബന്ധ വാര്‍ത്തകള്‍
- താനൂരില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായ സംഭവം: കുട്ടികള്‍ ഒരു യാത്രയുടെ രസത്തിലാണ് പോയതെന്ന് പോലീസ്
- ക്രിപ്റ്റോ കറൻസി തട്ടിപ്പ്: 37 കാരൻ അറസ്റ്റിൽ
- ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ ബാങ്ക് ജീവനക്കാരന് 52 ലക്ഷം നഷ്ടപ്പെട്ട കേസിലെ പ്രതി പിടിയിൽ
- ആമയൂരില്‍ തൂങ്ങിമരിച്ച നവവധുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 19 കാരന് ആശുപത്രിയില്‍
- സൗന്ദര്യമില്ല, സ്ത്രീധനമില്ല, ജോലിയില്ല: എളങ്കൂരിൽ ആത്മഹത്യ ചെയ്ത വിഷ്ണുജ നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോർട്ട്
മലപ്പുറത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം; പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
latheef
മലപ്പുറത്ത് ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. വടക്കേമണ്ണയിലെ ബസ്റ്റോപ്പില്‍ നിന്ന് ബസ് എത്തുന്നതിനുമുമ്പ് യാത്രക്കാരെ കയറ്റിയതാണ് ആക്രമണത്തിന് കാരണമായത്. സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ലത്തീഫിന് മര്‍ദ്ദനമേറ്റത്. ഓട്ടം പോയി തിരിച്ചു വരുന്ന വഴിയില്‍ ലത്തീഫിന്റെ ഓട്ടോയില്‍ യാത്രക്കാര്‍ കയറി. പിന്നാലെ വന്ന സ്വകാര്യ ബസ് ജീവനക്കാര്‍ ഓട്ടോ തടഞ്ഞുവച്ച് ലത്തീഫിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ലത്തീഫ് ഓട്ടോ ഓടിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തി. അവിടെവച്ചാണ് കുഴഞ്ഞുവീണത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.