Amoebic Meningitis: വീണ്ടും അമീബിക് മസ്തിഷ്കജ്വരം, രോഗം സ്ഥിരീകരിച്ചത് മലപ്പുറം ചേളാരിയിലെ 11 വയസ്സുകാരിക്ക്

Amoebic Meningitis
Amoebic Meningitis
അഭിറാം മനോഹർ| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2025 (12:43 IST)
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പതിനൊന്ന് വയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു.മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.


പനി ബാധിച്ച് ചേളാരിയില്‍ ചികിത്സ തേടിയ കുട്ടി ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം ഇതോടെ മൂന്നായി. നേരത്തെ രോഗം സ്ഥിരീകരിച്ച 3 മാസം പ്രായമായ കുഞ്ഞും നാല്പതുകാരനും തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :