തിരുവനന്തപുരം|
Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (13:27 IST)
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച മലാല യൂസുഫ്‌സായിയുടെ പ്രായം തെറ്റായി രേഖപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. സര്‍വശിക്ഷ അഭിയാന്‍ ആറാം ക്ലാസിലെ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറിലാണ് തെറ്റുകള്‍ കടന്ന് കൂടിയത്.
ചോദ്യപേപ്പറില്‍ പറയുന്നത് പ്രകാരം നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായ മലാല യൂസുഫ്‌സായിക്ക് പ്രായം 37 ആണ്.
അഭിമുഖം തയ്യാറാക്കാനുള്ള ചോദ്യാവലിയായാണ് മലാലയെ കുറിച്ച് രണ്ട് ഖണ്ഡിക വരുന്ന കുറിപ്പ് ഉള്ളത്. 1977 ജൂലൈ 12 നാണ് മലാല ജനിച്ചതെന്നാണ് ഈ ഖണ്ഡികയില്‍ പറയുന്നത്. അതായത് മലാലയ്ക്ക് ഇപ്പോള്‍ പ്രായം 37. തെറ്റുകള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ ഐക്യരാഷ്ട്ര സഭയുടെ പ്രചരണ പരിപാടിയായ
ഞാന്‍ മലാലയെ എന്നതിന് പകരം ഞാനും മലാല എന്നാണ് ചോദ്യപേപ്പറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.