ക്രിമിനലുകള്‍ കടക്ക് പുറത്ത് ! പൊലീസ് സേനയില്‍ അഴിച്ചുപണി തുടരും

പൊലീസിനെതിരായ നടപടി തുടരാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കി

രേണുക വേണു| Last Modified ബുധന്‍, 18 ജനുവരി 2023 (10:23 IST)

പി.ആര്‍.സുനുവിന് പിന്നാലെ പിരിച്ചുവിടാനുള്ള ക്രിമിനല്‍ പൊലീസുകാരുടെ രണ്ടാംഘട്ട പട്ടികയില്‍ നാല് പേര്‍. പീഡനക്കേസുകളില്‍ പ്രതികളായ സിഐമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടികയാണ് പൊലീസ് ആസ്ഥാനത്ത് തയ്യാറാക്കിയത്. ഇവര്‍ക്ക് ഉടനെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ക്രിമിനല്‍ സ്വഭാവമുള്ളവരെ പൊലീസ് സേനയില്‍ വാഴിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. പൊലീസിനെതിരായ നടപടി തുടരാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കി. കേരള പൊലീസ് ചട്ടത്തിലെ 86-ാം വകുപ്പ് പ്രകാരം തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്നയാള്‍ സേനയില്‍ തുടരാന്‍ അര്‍ഹനല്ല. ഈ ചട്ടം പ്രയോഗിച്ച് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :