പീഡന ആരോപണം: വിന്‍സെന്റ് എംഎല്‍എ രാജിവച്ചേക്കും

പീഡന ആരോപണം: വിന്‍സെന്റ് എംഎല്‍എ രാജിവച്ചേക്കും

M Vincent , MLA , Congress , UDF , police case , Ajitha beegam , എം വിന്‍സെന്റ് , പീഡന ആരോപണം , അജിതാ ബീഗം , പീഡനം , പൊലീസ് കേസ് , കോണ്‍ഗ്രസ് , യു ഡി എഫ്
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 21 ജൂലൈ 2017 (19:30 IST)
വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം വിന്‍സെന്റ് രാജിവച്ചേക്കുമെന്ന് സൂചന. എംഎൽഎ തന്നെ പീഡിപ്പിച്ചതായുള്ള പരാതിയിൽ വീട്ടമ്മ ഉറച്ച് നിൽക്കുന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം രാജിയിലേക്ക് നീങ്ങുന്നതെന്നാണ് വിവരം.

എംഎല്‍എയുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിൻസന്റിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്‌തു. കേസിൽ ആദ്യം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ പൊലീസ് വീട്ടമ്മയുടെ മൊഴി എടുത്തതിന് ശേഷം എം എല്‍ എയ്‌ക്കെതിരെ സ്ത്രീപീഡന കുറ്റവും ചുമത്തിയിട്ടുണ്ട്.

വീട്ടമ്മയുടെ മൊഴി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗമാണ് രേഖപ്പെടുത്തിയത്.

നെയ്യാറ്റിൻകര സ്വദേശിയുമായ സ്ത്രീയാണ് വിന്‍സെന്റിനെതിരേയുള്ള പരാതിക്കാരി. എംഎൽഎ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം രാവിലെ ഫോണിൽ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. മനോവിഷമത്തിലായ സ്ത്രീ രക്തസമ്മർദ്ദത്തിനുള്ള ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :