1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nilambur By Election M Swaraj LDF Candidate

Nilambur By Election: നിലമ്പൂർ ഉപതിരെഞ്ഞെടുപ്പ്: നിലമ്പൂരിൽ എം സ്വരാജ് ഇടത് സ്ഥാനാർഥി

LDF Candidate, M Swaraj MLA, Nilambur By election, Kerala Elections,News world kerala,എൽഡിഎഫ് സ്ഥാനാർഥി, എം സ്വരാജ് എംഎൽഎ, നിലമ്പൂർ ഉപതിരെഞ്ഞെടുപ്പ്,കേരള രാഷ്ട്രീയം
M Swaraj LDF Candidate
നിലമ്പൂരില്‍ ഇടത് സ്ഥാനാര്‍ഥിയായി മുന്‍ തൃപ്പൂണിത്തുറ എംഎല്‍എയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം സ്വരാജ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
 
 സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. 
 
സിറ്റിങ്ങ് സീറ്റായ എല്‍ഡിഎഫിനും സിപിഎമ്മിനും അഭിമാനപോരാട്ടമാണ് ഇത്തവണ നിലമ്പൂരിലേത്. പി വി അന്‍വറിന്റെ രാജിക്ക് പിന്നാലെ തന്നെ നിയമസഭ തിരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല പാര്‍ട്ടി സ്വരാജിന് നല്‍കിയിരുന്നു.
 
 നിലമ്പൂര്‍ സ്വദേശിയായ സ്വരാജ് വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി,അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2016-21 കാലയളവില്‍ തൃപ്പൂണിത്തുറയില്‍ നിന്നുള്ള നിയമസഭാംഗം കൂടിയായിരുന്നു.
 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Breaking News: രണ്ടും കല്‍പ്പിച്ച് സിപിഎം, നിലമ്പൂരില്‍ സ്വന്തം സ്ഥാനാര്‍ഥി; എം.സ്വരാജ് മത്സരിക്കും